കേരള കാർഷിക സർവ്വകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ 4 ദിവസത്തെ അവധിക്കാല കൃഷി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അടിസ്ഥാന കൃഷിപാഠങ്ങൾ പകർന്നു കൊടുക്കുന്ന ക്യാമ്പിന് 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്.

2025 ഏപ്രിൽ 22 മുതൽ 25 വരെ തൃശ്ശൂർ വെള്ളാനിക്കരയിൽ സ്ഥിതിചെയ്യുന്ന കർഷകഭവനിൽ വെച്ചാണ് ‘കുഞ്ഞാളങ്ങൾ’ എന്ന പേരിൽ ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 ഏപ്രിൽ 15 ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0 4 8 7 23 71 10 4 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Content summery : Kerala Agricultural University is organizing a 4-day vacation agriculture study camp















Discussion about this post