കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) Plant Propagation and Nursery management’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സമർപ്പിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി : 2025 ഫെബ്രുവരി 9. കോഴ്സ് ആരംഭിക്കുന്ന തിയ്യതി: 2025 ഫെബ്രുവരി 10. കൂടുതല്‍ വിവരങ്ങള്‍ [email protected] എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Content summery : Applications are invited for the certificate course of Kerala Agricultural University.
Discussion about this post