കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി അടുക്കളത്തോട്ട-പൂന്തോട്ട മത്സരം ജനുവരി 11 ന് നടക്കും. കണ്ണൂർ കോർപ്പറേഷൻ, ചിറക്കൽ, അഴിക്കോട്, വളപട്ടണം, പാപ്പിനിശേരി പഞ്ചായത്തുകളിലുള്ളവർക്ക് പങ്കെടുക്കാം. പൂന്തോട്ടമത്സരത്തിന് 50 സ്‌ക്വയർ മീറ്ററിൽ താഴെയും 50 സ്‌ക്വയർ മീറ്ററിന് മുകളിലുമുള്ള തോട്ടങ്ങൾക്ക് പ്രത്യേക വിഭാഗങ്ങളായാണ് മത്സരം. അഴീക്കോട് ചാൽ ഗവ. ആയുർവേദ ഡിസ്പൻസറിക്ക് സമീപം രാവിലെ 9.30 ന് അഴിക്കോട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തഗം പി വി ഹൈമ അധ്യക്ഷത വഹിക്കും.
Content summery : The Kitchen Garden-Private Garden Competition will be held on January 11 as part of the Kannur Flower Festival.
Discussion about this post