മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഫാം ദിനാഘോഷം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐ.എ.എസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച് വിവിധ കാർഷിക സെമിനാറുകളും പ്രദർശനവും നടത്തി.
നെല്ല് , പച്ചക്കറി മുതലായ വിളകളുടെ അത്യുൽപാദനശേഷിയുള്ള ഇനങ്ങൾ,വിവിധ വിളകൾക്ക് അനുയോജ്യമായ പരിചരണ മുറകൾ, പരിചരണമുറകൾക്ക് ആവശ്യമായ നൂതന കാർഷിക യന്ത്രങ്ങൾ മുതലായവ സാങ്കേതിക വിദ്യയുടെ വികസനവും പ്രചരണവും, വിളകളുടെ അത്യുൽപാദനശേഷിയുള്ള ഇനങ്ങളുടെ വിത്തുകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ ഉൽപാദനവും, വിതരണവും പ്രഥമ കർത്തവ്യങ്ങളായി പ്രവർത്തിക്കുന്ന ഈ കേന്ദ്രം കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമായി ആണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്.
Content summery : The Agriculture Minister inaugurated the Farm Day celebration of the Mannuthi Agricultural Research Center.
Discussion about this post