പഞ്ചായത്ത് തലത്തിൽ കേന്ദ്ര പദ്ധതികൾ ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ സഹകരണ സംഘങ്ങളെ രൂപവൽക്കരിക്കാൻ കേന്ദ്ര നിർദ്ദേശം. കേന്ദ്രം തയ്യാറാക്കുന്ന മാതൃക ബൈലോ അനുസരിച്ച് തുടങ്ങുന്ന സംഘങ്ങൾക്ക് സാമ്പത്തിക സഹായം, കേന്ദ്രമന്ത്രാലയങ്ങളിൽ നിന്ന് ഫണ്ട് എന്നിവ കിട്ടും വിധം പദ്ധതി തയ്യാറാക്കൽ എന്നിവയാണ് വാഗ്ദാനം. ഇതിന്റെ പ്രധാന ചുമതല നബാർഡിനാണ്. അഞ്ച് വർഷത്തിനകം 1572 സഹകരണ സംഘങ്ങൾ രൂപവൽക്കരിക്കാനാണ് കേന്ദ്ര നിർദ്ദേശം.
പഞ്ചായത്തിൽ ഒരു പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ ഉറപ്പാക്കുകയും, ആവശ്യമായ എല്ലാ പദ്ധതികളും ഏറ്റെടുക്കാൻ പാകത്തിൽ അവയെ വിവിധ ഉദ്ദേശ്യ സംഘങ്ങൾ ആക്കി മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യം . 1666 വില്ലേജുകളിലായി 3098 ക്ഷീര സംഘങ്ങൾ കേരളത്തിൽ ഉണ്ട്.എന്നാൽ കർഷകർക്ക് നേരിട്ട് ആനുകൂല്യങ്ങൾ കിട്ടാൻ 1003 ക്ഷീര സംഘങ്ങൾ കൂടി തുടങ്ങണമെന്നാണ് കേന്ദ്ര നിർദ്ദേശം.കാർഷിക വായ്പാസംഘങ്ങളാണ് കേരളത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളായി നിലവിൽ പ്രവർത്തിക്കുന്നത്.കേന്ദ്രം തയ്യാറാക്കിയ മാതൃക ബൈലോ ഇതുവരെ കേരളം അംഗീകരിച്ചിട്ടില്ല. ഈ പദ്ധതി പ്രകാരം കർഷകർക്ക് ബാങ്കിംഗ് സേവനവും കേന്ദ്ര പദ്ധതികളുടെ സഹായവും ഉടനെ ലഭിക്കും. ഇതിനൊപ്പം സംസ്ഥാനസഹകരണ ബാങ്കുകളും ആയി ബന്ധിപ്പിച്ച് അംഗങ്ങൾക്ക് ഡിജിറ്റൽ സേവനം ലഭ്യമാക്കാനും സാധിക്കും.പരിശീലനം, ബിസിനസ് മെച്ചപ്പെടുത്താനുള്ള സാമ്പത്തിക സഹായം,കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിക്കൽ എന്നിവയും ഇതിന്റെ നേട്ടങ്ങളാണ്.
Content summery : Central directive to form cooperative societies so that they can take up central projects at panchayat level.
Discussion about this post