ആട് വസന്ത അഥവാ പി പി ആർ എന്ന രോഗത്തിനെതിരെ ആടുകൾക്കും ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവെപ്പ് ഈ മാസം പകുതിയോടെ സംസ്ഥാനത്ത് ഉടനീളം ആരംഭിക്കാൻ സർക്കാർ. 13 അര ലക്ഷത്തോളം വരുന്ന ആടുകൾക്ക് PPR കുത്തിവെപ്പ് നൽകും.
മൃഗസംരക്ഷണ വകുപ്പിലെ വെറ്റിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസേഴ്സ്, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർസ് എന്നിവർ വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പ് നൽകും. ഈ പ്രതിരോധ കുത്തിവെപ്പ് തികച്ചും സൗജന്യമാണ്. ആട് വസന്ത എന്ന രോഗം 2030 ഓടുകൂടി ഇല്ലാതാക്കാനാണ് PPR Eradication programme കൊണ്ട് കേരള സർക്കാർ ഉദ്ദേശിക്കുന്നത്.
Content summery : Govt to start vaccination of goats and sheep against PPR disease across the state by the middle of this month.
Discussion about this post