ഓണക്കാലത്ത് നാടൻ ഏത്ത വാഴക്കുലകൾക്ക് പ്രതീക്ഷിച്ച വില കിട്ടാതെ കർഷകർ. കാലാവസ്ഥയിൽ ഉണ്ടായ മാറ്റം തന്നെയാണ് നേന്ത്രവാഴക്കായുടെ തൂക്കത്തെ ബാധിച്ചതെന്നും കർഷകർ പറയുന്നു. നേന്ത്രവാഴകൾ ഓണത്തിന് മുൻപേ പാകമായതിനാൽ വിലകുറച്ചു വിൽക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായി. കഴിഞ്ഞ ഓണക്കാലത്തേക്കാൾ സംസ്ഥാനത്ത് കൃഷിയിൽ 30 ശതമാനത്തിൽ അധികം വർദ്ധനവ് ഉണ്ടായിട്ടും വിലയിലും തൂക്കത്തിലും ഉണ്ടായ കുറവ് കർഷകർക്ക് നഷ്ടമുണ്ടാക്കി.
തമിഴ്നാട്ടിൽ നിന്ന് വന്ന വിലകുറഞ്ഞ നേന്ത്രക്കായ കൂടിയായപ്പോൾ നാടൻ നേന്ത്രവാഴയ്ക്ക് വിലക്കുറവ് രേഖപ്പെടുത്തേണ്ടതായി വന്നു. പത്തുമാസം കൊണ്ട് മൂപ്പ് കിട്ടേണ്ട വാഴ ഒമ്പതുമാസം കൊണ്ട് മൂത്ത് പാകമായി. വേനൽക്കാലത്ത് മഴ കിട്ടാതിരുന്നതും ചൂട് കൂടിയതും ദോഷകരമായി ഭവിച്ചിട്ടുണ്ട്. ഓണ വിപണിയിൽ 60 രൂപ വില കിട്ടിയെങ്കിലും അതിന് കുറച്ചുനാൾ മുൻപ് 40 രൂപയ്ക്ക് നേന്ത്രക്കായ കർഷകർക്ക് വിൽക്കേണ്ടി വന്നു.നേന്ത്രവാഴ കൃഷിയിൽ മാത്രമല്ല പാവയ്ക്ക, പയർ, വെണ്ട, മുളക്, വഴുതന തുടങ്ങിയവയിൽ ഉൽപാദനക്കുറവ് കഴിഞ്ഞ വർഷത്തേക്കാൾ ഉണ്ടായതായി കർഷകർ പറയുന്നു.
Content summery : Price of nendran bananas decrease in kerala market
Discussion about this post