രണ്ടുവർഷം മുൻപ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സ്വപ്ന പദ്ധതിയാണ് പ്രോജക്ട് ചീറ്റ. ഇന്ത്യൻ കാടുകളിൽ നിന്ന് അപ്രത്യക്ഷമായ ചീറ്റകളെ ഇന്ത്യയിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. ഇന്ത്യൻ കാടുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തിരികെ കൊണ്ടുവരികയാണ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്.
എഴുപതി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നമിബിയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റകൾ അടങ്ങുന്ന ആദ്യ ബാച്ചിനെ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലുള്ള കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. നിലവിൽ 24 ചീറ്റകളാണ് ഇന്ത്യയിൽ ഉള്ളത്.
Discussion about this post