കർഷകർക്ക് അവർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി പുത്തൻ പദ്ധതിയുമായി എത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. വിലനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ആവശ്യസാധനങ്ങളുടെ വില പിടിച്ചുനിർത്താനായി 35000 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭയോഗം തീരുമാനിച്ചു.
പ്രധാന മന്ത്രി അന്നദാത ആയ് സംരക്ഷൺ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. ഇതിനൊപ്പം റാബി സീസൺ കണക്കിലെടുത്ത് വളം സബ്സിഡിക്കായി 24,474.53 കോടിയുടെ പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. ജൈവ സാങ്കേതിക രംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി ബയോടെക്നോളജി റിസർച്ച് ഇന്നോവേഷൻ ആൻഡ് ഡെവലപ്മെന്റ് പദ്ധതിക്കായി 9197 കോടി രൂപയ്ക്കും അംഗീകാരം ലഭിച്ചു.
Content summery : The central government has come up with a new scheme to ensure better prices for the products produced by the farmers. The Union Cabinet has decided to allocate Rs 35,000 crore not only to improve the price level but also to hold down the prices of essential commodities.
Discussion about this post