രണ്ടുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പച്ച തേങ്ങയുടെ വില കൊപ്ര വിലയ്ക്ക് മുകളിൽ എത്തുന്നത്. തിങ്കളാഴ്ചയാണ് പച്ച തേങ്ങ വില താങ്ങു വിലയായ 34 രൂപയ്ക്ക് മുകളിൽ എത്തിയത്. നിലവിൽ പച്ചത്തേങ്ങ കിലോക്ക് 35 രൂപയാണ്. 2021 ഡിസംബർ അവസാനമാണ് തേങ്ങയുടെയും കോപ്രയുടെയും വില താങ്ങുവിലയിലും താഴേക്ക് കുതിച്ചത്.
ഈ വർഷം ആദ്യം മുതൽ വില യിൽ കുതിപ്പ് രേഖപ്പെടുത്തിയെങ്കിലും പച്ച തേങ്ങയുടെ വില താങ്ങു വിലയ്ക്ക് മുകളിൽ എത്തിയിരുന്നില്ല. താങ്ങുവിലയ്ക്കുള്ള പച്ചത്തേങ്ങ, കൊപ്ര രണ്ടാംഘട്ട സംഭരണം ഒക്ടോബറിൽ തുടങ്ങാൻ ഇരിക്കയാണ് വില താങ്ങുവിലയ്ക്കും മുകളിലെത്തിയത്.
Discussion about this post