കേരളത്തിൽ തേയില റബർ തുടങ്ങിയ തോട്ടവിളകളുടെ ഉത്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് തേയില ഉൽപാദനത്തിൽ 5.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. റബർ ഉൽപാദനം 2022 6.8 ലക്ഷം ടണ്ണിൽ നിന്ന് 2024 എത്തിയപ്പോഴേക്കും 6.3 ലക്ഷം ആയി കുറഞ്ഞു. തേയില ഉത്പാദനം മുൻവർഷം 67.7 ദശലക്ഷം കിലോ ആയിരുന്നു. ഈ വർഷം തീരെ ഉത്പാദനം 63.75 ലക്ഷം കിലോ ആയികുറഞ്ഞിട്ടുണ്ട്.
ഈ വർഷം ചൂട് കൂടുതൽ രേഖപ്പെടുത്തിയതും തണുപ്പ് കാലത്തിന്റെ ദൈർഘ്യം കുറഞ്ഞതും തേയില കൃഷിയെ ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. പുതു കൃഷി ഇല്ലാത്തതും ഉൽപാദനക്കുറിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. റബറിലും പുന:കൃഷി ഇല്ലാത്തത് ഉൽപാദനക്കുറവിന് കാരണമായിട്ടുണ്ടെന്ന് തോട്ട ഉടമകൾ പറയുന്നു. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് വിളകളുടെ വൈവിധ്യവൽക്കരണവും, പൊതു ആവശ്യങ്ങൾക്കായി തോട്ടങ്ങൾ ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളും പരിഗണിച്ച് സംസ്ഥാന സർക്കാർ പ്ലാന്റേഷൻ നയം കൊണ്ടുവരണം എന്നാണ് തോട്ട ഉടമകളുടെ ആവശ്യം. ഈ മാസം 28ന് കൊച്ചിയിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് തോട്ട ഉടമകളുടെ അസോസിയേഷൻ അറിയിച്ചു.
Discussion about this post