ഏലം ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് വേറിട്ടൊരു ആശയമായി എത്തിയിരിക്കുകയാണ് സ്പൈസ് ബോർഡ്. ഏലം ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് സ്പൈസ് ബോർഡ്. ഇടുക്കി ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സുഗന്ധവ്യഞ്ജന കോൺക്ലോവിലാണ് കാർഡ്സ് ആപ്പ് സ്പൈസ് ബോർഡ് പുറത്തിറക്കിയത്. ഏലം ഉൽപാദനം വർദ്ധിപ്പിക്കുകയും അതുവഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യമെന്ന് സ്പൈസ് ബോർഡ് സെക്രട്ടറി ഡോ കെ ജി ജഗദീശ പറഞ്ഞു.
മുന്നൂറോളം പേരാണ് കോൺക്ലേബിൽ പങ്കെടുത്തത്. ഏലം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ 19 വില്ലേജുകളിൽ നിന്ന് ശേഖരിച്ച മണ്ണിന്റെ പരിശോധന ഫലങ്ങളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാലമായുള്ള സ്പൈസ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനവും, കർഷകരുടെ സംശയനിവാരണത്തിനുള്ള കിസാൻ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
Discussion about this post