മൂല്യവർധനവിലൂടെ കൂടുതൽ നേട്ടങ്ങൾ കർഷകർക്ക് ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് പുറത്തിറക്കിയ 2 പുതിയ ബ്രാൻഡുകളാണ് കേരള ഗ്രോ ഓർഗാനിക്, കേരള ഗ്രോ ഗ്രീൻ. തീർത്തും ജൈവരീതിയിൽ ഉല്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ് കർമ്മം ഇന്നലെ സെക്രട്ടറിയേറ്റ് അനക്സ് 2 ഹാളിൽ വച്ച് കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. കൊല്ലം ഭാഗ്യശ്രീ ഓർഗാനിക് ഫാം, പാലക്കാട് അട്ടപ്പാടി അറ്റ് ഫാം കർഷകർ ഉൽപാദക കമ്പനി, തൃശ്ശൂർ അതിരപ്പിള്ളി ട്രൈബൽ വില്ലേജ് കർഷക ഉൽപാദക കമ്പനി എന്നിവിടങ്ങളിൽ നിന്നുള്ള 26 ഉൽപ്പന്നങ്ങളാണ് ഈ രണ്ട് ബ്രാൻഡുകളുടെ കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിപണിയിലേക്ക് എത്തിയത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയ്ക്ക് വിധേയമായി കർഷകർ ഉത്പാദിപ്പിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ തികച്ചും ആധികാരികതയോടു കൂടി പൊതുവിപണിയിലേക്ക് എത്തിക്കുക എന്നതാണ് ബ്രാന്റിന്റെ ലക്ഷ്യമെന്ന കൃഷിമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം എല്ലാ ജില്ലകളിലും കേരള ഗ്രോ സ്റ്റോറുകളിലൂടെ ഉൽപ്പന്നങ്ങൾ ലഭ്യമാകും. നിലവിൽ 15 ഉൽപ്പന്നങ്ങളാണ് കേരള ഗ്രോ ഓർഗാനിക്കായി ബ്രാൻഡ് ചെയ്തിട്ടുള്ളത്. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൂടുതൽ കർഷകരും കൃഷിക്കൂട്ടങ്ങളും ഇത്തരത്തിൽ കാർഷിക ഉത്പന്നങ്ങളുടെ ഓർഗാനിക് ഗ്രോ ഗ്രീൻ ബ്രാൻഡിങ്ങിനായി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി പറഞ്ഞു.
Kerala Grow Organic and Kerala Grow Green are 2 new brands launched by the Department of Agriculture with an aim to bring more benefits to the farmers through value addition.
Discussion about this post