70 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് വരുമാനം പരിഗണിക്കാതെ ആരോഗ്യപരിരക്ഷ നൽകാനായി ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം രാജ്യത്തെ നാലര കോടിയിലധികം കുടുംബങ്ങൾക്ക് കൂടി സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ 5 ലക്ഷം രൂപയുടെ സൗജന്യ കവറേജ് ലഭ്യമാകും. AB PMJAY കവറേജ് ഉള്ള കുടുംബത്തിലെ 70 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ് പരിരക്ഷ ലഭിക്കും.
ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന പൗരന്മാർ ഉള്ള സാഹചര്യത്തിൽ 5 ലക്ഷം രൂപയുടെ കവറേജ് അവർക്കിടയിൽ പങ്കിടുകയാണ് ചെയ്യുകയെന്ന് മന്ത്രിസഭായോഗം അറിയിച്ചു. സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കിൻ (CGHS) എക്സ് സർവീസ്മെൻ കൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം ( ECGS), ആയുഷ്മാൻ സെൻട്രൽ പോലീസ് ഫോഴ്സ് തുടങ്ങി മറ്റു പൊതു ആരോഗ്യ ഇൻഷുറൻസ് സ്കീം ഉള്ള ഗുണഭോക്താക്കൾക്ക് അവരുടെ ഇൻഷുറൻസ് സ്കീം നിലവിൽ തുടരുകയോ അല്ലെങ്കിൽ ഈ പദ്ധതിയുടെ ഭാഗമാവുകയോ ചെയ്യാം
Discussion about this post