ആറുമാസം മുമ്പ് വിളവെടുത്ത വിത്ത് നെല്ല് ഇനിയും ശേഖരിച്ചില്ലെന്ന് കർഷകർ. കഴിഞ്ഞ മാർച്ച് ഏപ്രിൽ രണ്ടാം വിളക്കാലത്ത് പാലക്കാട് കൊല്ലംകോട് മേഖലയിൽ വിളവെടുത്ത നെല്ലാണ് ശേഖരിക്കാൻ വൈകുന്നത്. ഗുണനിലവാര പരിശോധന നടത്തി ടാഗ് നമ്പർ ലഭിച്ചശേഷം സംഭരണത്തിനായി ഒരുക്കിവെച്ച വിത്തുകൾ ആണ് ഇത്തരത്തിൽ സംഭരണം വൈകുന്നത്. ഈ കാല താമസം വിത്തിന്റെ മുളശേഷിയെ ബാധിക്കുമെന്ന് കർഷകർ പറഞ്ഞു.
വിത്തെടുപ്പ് വേഗത്തിൽ ആക്കുന്നതിന് കൂടുതൽ വാഹനങ്ങൾ എത്തിക്കുമെന്ന് സംസ്ഥാന സീഡ് അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. വിത്ത് സംഭരണ നടപടികൾ വേഗത്തിൽ ആകുമെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. സംസ്ഥാന സീഡ് അതോറിറ്റിയുടെ സംഭരണ നടപടികൾ പൂർത്തിയാക്കാത്തത് ഈ ഓണക്കാലത്ത് കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
Discussion about this post