പക്ഷിപ്പനി കാരണം വളർത്തു പക്ഷികളെ കള്ളിങ്ങിന് ഇരയാക്കിയ കർഷകർക്ക് നഷ്ടപരിഹാരം ഇതുവരെയും ലഭിച്ചില്ലെന്ന് ആരോപണം. കോട്ടയം ജില്ലയിൽ മാത്രം പക്ഷിപ്പനി പടർന്നു പിടിച്ചതോടെ 1,89,977 വളർത്തു പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ഇതിന് നഷ്ടപരിഹാരമായി 99 കർഷകർക്ക് 2.19 കോടി രൂപയാണ് നൽകാനുള്ളത്. 60 ദിവസത്തിൽ താഴെയുള്ളവർക്ക് 100 രൂപ വീതവും അതിൽ കൂടുതൽ പ്രായമുള്ളവർക്ക് 200 രൂപയും ആണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
എന്നാൽ ഇതുവരെയും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. ഇത് മാത്രമല്ല കോഴി,താറാവ് വളർത്തലിനു ഡിസംബർ 31 വരെ നിരോധനം ഏർപ്പെടുത്തിയ പ്രഖ്യാപനവും കർഷകർക്ക് തിരിച്ചടിയായി. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കോഴി താറാവ് വളർത്തൽ ആരംഭിക്കാനായി വായ്പ എടുത്ത ചെറുകിട കർഷകരെ ഈ നിരോധനം കടയ്ക്കണിയിൽ ആക്കിയിട്ടുണ്ട്.
Discussion about this post