പക്ഷിപ്പനിയെ തുടർന്ന് കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബർ 31 വരെ നാലുമാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ പൂർണമായും, പത്തനംതിട്ട ജില്ലയിൽ 10 ഗ്രാമപഞ്ചായത്തിലും, രണ്ട് മുൻസിപ്പാലിറ്റിയിലും, കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും കോഴി താറാവ് വളർത്തലിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2009 ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമപ്രകാരമാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഇത് പ്രദേശത്തെ ചെറുകിട കർഷകരെയാണ് ബാധിച്ചത്. കുട്ടനാട് പ്രദേശത്ത് പക്ഷിപ്പനിയെ തുടർന്ന് കർഷകർക്ക് ഒന്നരലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം രണ്ടരക്കോടി രൂപയിൽ അധികം നഷ്ടമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇതിനുശേഷം ഗവൺമെന്റ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത് കർഷകർക്ക് വീണ്ടും തിരിച്ചടിയായി മാറിയിട്ടുണ്ട്. പക്ഷിപ്പനിയെ തുടർന്ന് കർഷകർക്ക് ഉണ്ടായ നഷ്ടം നികത്താൻ ഇതുവരെയും സർക്കാരിന് കഴിഞ്ഞിട്ടില്ലയെന്നതും കർഷകരിൽ നിരാശ ഉണ്ടാക്കുന്നു.
Due to bird flu, the government has issued a gazette notification banning the rearing of chickens and ducks.
Discussion about this post