കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വ൪ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയിൽ ക൪ഷക൪ക്കുള്ള തിരിച്ചറിയൽ കാ൪ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. പഴം, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള മണ്ണും മനുഷ്യരുമുണ്ട്. ഇതിനുള്ള മനസ് കൂടിയുണ്ടാകണം. നവംബ൪ മാസത്തോടെ സമഗ്ര കാ൪ഷിക പദ്ധതി തയാറാക്കണം. ഇത് സ൪ക്കാരിന്റെയോ എംഎൽഎയുടെയോ പഞ്ചായത്തിന്റെയോ പദ്ധതിയല്ല, മറിച്ച് നാം ഓരോരുത്തരുടെയും പദ്ധതിയായി ഇതിനെ കാണണം. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും സ൪ക്കാ൪ ചെയ്യും. കൃഷി ഭൂമി എടുത്ത് കൃഷി ചെയ്യുന്നതിനുള്ള തടസങ്ങൾ മറികടക്കാ൯ നിയമ നി൪മ്മാണം നടത്താ൯ സ൪ക്കാ൪ ആലോചിക്കുന്നു. സാക്ഷരതാ പ്രസ്ഥാനം പോലെ ഒരു ജനകീയ ക്യാംപെയ്നായി ഇത് നി൪വഹിക്കണം. വലിയ ജനകീയ പദ്ധതിയായി പഴം, പച്ചക്കറി കൃഷി ഉയ൪ത്തിക്കൊണ്ടുവരണം. ഓരോ നാടും സ്വയം പര്യാപ്തമാകണം. വിഷം കഴിക്കാ൯ താത്പര്യമില്ലെന്ന് സ്വയം പറയണം.
കൃഷി കാര്യങ്ങൾക്ക് ക൪ഷകന് കുറേ സഹായങ്ങൾ ആവശ്യമാണ്. അതിനുപകരിക്കുന്ന കാ൪ഡാണ് സ൪ക്കാ൪ ലക്ഷ്യമിട്ടത്. ഓഫീസ് കാര്യങ്ങൾക്ക് ബന്ധപ്പെടുന്നതിനും വായ്പയ്ക്ക് അപേക്ഷിക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്നതിനും ഉപകരിക്കുന്ന ഒരു കാ൪ഡിന് ക൪ഷക൪ അ൪ഹരാണ്. ഫോട്ടോയും അഡ്രസും പതിച്ച ഒരു കാ൪ഡ് എന്നതിലുപരി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന കാ൪ഡാണിത്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തെളിവായി സ്വീകരിക്കാ൯ കഴിയുന്ന കൃഷി ഭവനിലോ കൃഷിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഓഫീസുകളിലോ ബന്ധപ്പെടുമ്പോൾ അവ൪ക്ക് ആവശ്യമായ സേവനം ലഭ്യമാകുന്ന തരത്തിലുള്ള കാ൪ഡാണിത്. അത്തരമൊരു തിരിച്ചറിയൽ കാ൪ഡാണ് ക൪ഷക൪ക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post