ഈ വർഷം സംസ്ഥാനത്ത് ആയിരം ഹെക്ടർ വിസ്തൃതിയിൽ 11 ഇനം ഫലവൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കാൻ പുതിയ പദ്ധതി. നാടൻ ഫലവർഗ്ഗ വിളകളായ മാവ്, പ്ലാവ്, വാഴ,പപ്പായ എന്നിവയ്ക്കൊപ്പം മാംഗോസ്റ്റിൻ, റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങി ഫലവർഗ്ഗവിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫലവൃക്ഷവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ 200 ക്ലസ്റ്ററുകൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപവൽക്കരിക്കുന്നതാണ്. ഫലവർഗങ്ങളുടെ അത്യുൽപാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ ഉത്പാദനം വർദ്ധിപ്പിക്കുക, അതുവഴി പോഷകസമൃദ്ധിയിലേക്ക് നീങ്ങുക എന്നീ ലക്ഷ്യങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. പോഷക സമൃദ്ധി കൈവരിക്കുന്നതിന് ആവശ്യമായ വിളകളെ ഉൾപ്പെടുത്തി പോഷക തോട്ടങ്ങൾ, കൃഷി ക്ലസ്റ്ററുകൾ, കൂൺ ഗ്രാമങ്ങൾ,മില്ലറ്റ് കഫേ, സംരക്ഷിത കൃഷി,പരമ്പരാഗത കൃഷി ഇനങ്ങളുടെ വ്യാപനം, കൃത്യതകൃഷി തരിശുനില കൃഷി തുടങ്ങിയ വ്യാപകമാക്കാനും ലക്ഷ്യമിട്ടിരിക്കുന്നു.
Kerala Government introduced a new plan to expand the cultivation of 11 species of fruit trees in an area of one thousand hectares in the state this year
Discussion about this post