കൃഷി വകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും. പൊതുവിപണിയിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് വില വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ, പരിധിയിലും കുറഞ്ഞത് ഒരു ഓണ വിപണി എങ്കിലും നടത്താൻ കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
1076 വിപണി കൃഷി വകുപ്പ് നേരിട്ടും,160 എണ്ണം വി എഫ് പി സി കെ വഴിയും 764 എണ്ണം ഹോർട്ടികോർപ് വഴിയുമാണ് നടത്തുക. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് ഓണവിപണി പ്രവർത്തിക്കുക.
Discussion about this post