സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. കൃഷിവകുപ്പിന്റെ കതിർ ആപ്പ്, എയിംസ് പോർട്ടൽ എന്നിവയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കർഷകർക്കും കാർഡ് നൽകാനാണ് കൃഷിവകുപ്പിന്റെ തീരുമാനം.
സർക്കാരിൻറെ നൂറു ദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട് 9ന് നടക്കുന്ന ചടങ്ങിൽ കാർഡ് വിതരണ ഉദ്ഘാടനം നടക്കും. എയിംസ് പോർട്ടലിൽ ഇതിനോടകം 40,000 ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കൃഷിഭൂമി സഹിതം രജിസ്റ്റർ ചെയ്ത നാലു ലക്ഷത്തിലധികം പേർക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡ് നൽകുക. കതിരർ ആപ്പ് നിങ്ങൾക്ക് ഫോണിൽ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
The agriculture department has decided to issue photo ID cards to all the farmers in the state.
Discussion about this post