സൗരോർജം സംഭരിക്കാൻ ‘ബെസ്’ (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) സംവിധാനവുമായി കെഎസ്ഇബി. സംസ്ഥാനത്ത് ഉപയോഗം കൂടുന്ന പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. പകൽ സൗരോർജ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ‘ബെസി’ൽ ശേഖരിക്കുകയും പീക്ക് ആവശ്യമുള്ള സമയത്ത് ഗ്രിഡിലേക്ക് നൽകുകയുമാണ് ചെയ്യുക.
ആദ്യ ഹൈബ്രിഡ് സൗരോർജ പാർക്ക് കാസർകോട് ജില്ലയിലെ ചീമേനിയിലാണ് സ്ഥാപിക്കുന്നത്. സർക്കാർ 28 വർഷത്തെ പാട്ടത്തിന് കൈമാറിയ 450 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത്. 100 മെഗാവാട്ടാണ് സൗരോർജ പാർക്കിൻ്റെ ശേഷി. പ്രതിദിനം ശരാശരി ആറുലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കും.

കെ.എസ്.ഇ.ബി.ക്കും കേന്ദ്രസർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും (എസ്.ഇ.സി.ഐ.) തുല്യപങ്കാളിത്തമുള്ള റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡാണ് (ആർ.പി.സി.കെ.എൽ.) പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
KSEB with Battery Energy Storage System to store solar energy
 
			














Discussion about this post