ഓണത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മിൽമ 1.215 കോടി ലിറ്റർ പാൽ വാങ്ങും. കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ഓങളിൽ നിന്നാണ് മിൽമ പാൽ വാങ്ങുക. അതാത് ഫെഡറേഷനുകളുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
ഉത്രാടം മുതൽ പാൽ ലഭിക്കമെന്നാണ് മിൽമ ചെയർമാൻ കെ.എസ് മണി അറിയിച്ചിരിക്കുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ അധിക ആവശ്യം ഇതുകൊണ്ട് നിറവേറ്റാൻ കഴിയുമെന്നാണ് നിഗമനം. ആവശ്യാനുസരണം പാൽ വേണമെങ്കിൽ എത്തിക്കും. 11 മുതൽ 12 വരെ ലിറ്ററാണ് കേരളത്തിലെ പ്രതിദിന പാൽ ഉത്പാദനം. 18.50 ലക്ഷം ലിറ്ററാണ് ഉപഭോഗം.
ആറ്, ഏഴ് ലിറ്ററോളം പാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുകയാണ്. ഓണനാളുകളിൽ പ്രതിദിന ഉപഭോഗം 25 ലക്ഷം ലിറ്ററാകുമെന്നാണ് കണക്കുകൂട്ടൽ.
Milma will purchase 1.215 crore liters of milk from neighboring states for Onam
Discussion about this post