ബദ്ര എസ്റ്റേറ്റ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്കും. ടെംപിൾ മൗണ്ടൻ (അറബിക്ക), മിസ്റ്റി ഹൈറ്റ്സ് (സിംഗിൾ എസ്റ്റേറ്റ് ), കാപ്പി നിർവാണ (ഫിൽറ്റർ) ദക്ഷിൺ ഫ്യൂഷൻ ( ചിക്കറി കലർന്ന ഫിൽറ്റർ) എന്നീ രുചികളാണ് തുടക്കത്തിൽ വിപണിയിലെത്തിക്കുന്നത്. 250 ഗ്രാം പാക്കറ്റുകൾക്ക് 350 രൂപ മുതൽ 625 രൂപ വരെയാണ് വില.
badracoffee.com എന്ന വെബ്സൈറ്റിലും 18001236490 എന്ന ടോൾഫ്രീ നമ്പറിലും ഓർഡർ ചെയ്യാം. ആമസോൺ വഴിയും ഉടൻ ലഭിക്കുമെന്ന് ബദ്ര എസ്റ്റേറ്റ്സ് മാനേജിങ് ഡയറക്ടർ ജേക്കബ് മാമ്മൻ പറഞ്ഞു. 500 രൂപയിൽ അധികമുള്ള ഓർഡറുകൾക്ക് ഡെലിവറി ചാർജ് ഈടാക്കില്ല.
ചിക്കമഗളൂരുവിലെ തോട്ടങ്ങളിൽ വിളയുന്ന കാപ്പിക്കുരുവിനെ വീടുകളിലുള്ള വിവിധയിനം ബ്ര്യൂയിങ് മെഷീനുകൾക്ക് പാകമാകുന്ന തരിവലുപ്പത്തിലാക്കി നേരിട്ടാണ് എത്തിക്കുന്നത്. ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് ബദ്ര ഉത്പന്നങ്ങളെ വേറിട്ട് നിർത്തുന്നത്. ബ്രൂക്ക്ബോണ്ടിൽ നിന്ന് തോട്ടം ഏറ്റെടുത്ത് 1943-ലാണ് ബദ്ര എസ്റ്റേറ്റ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയത്.
10 വിദേശ രാജ്യങ്ങളിൽ 2 പതിറ്റാണ്ടിലേറെയായി കാപ്പിയുടെ രുചി എത്തിക്കുന്ന ബ്രാൻഡാണ് ബദ്ര. കാപ്പിക്കൃഷിയിൽ 80 വർഷത്തെ പാരമ്പര്യമുണ്ട്.
Chikmagaluru’s Badra Estates Enters Indian Coffee Market with New Product Launches
Discussion about this post