പൂനെ: രാജ്യമെമ്പാടുമുള്ള ‘ലഖ്പതി ഭീദി’മാരെ ആദരിക്കുന്ന ചടങ്ങിൽ മലയാളി വനിതകളും. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളായ തൃശൂർ ജില്ലയിലെ മാള കുഴൂർ മാങ്ങാംകുഴി സുധ ദേവദാസും എറണാകുളം അങ്കമാലി തുറവൂർ പാലികൂടത്ത് എൽസി ഔസേഫുമാണ് പരിപാടിയുടെ ഭാഗമാകുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രധാനമന്ത്രി 4.3 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 48 ലക്ഷം അംഗങ്ങൾക്കായി 2,500 കോടി രൂപ വിതരണം ചെയ്യും.
2.35 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങൾക്ക് ഉപകരിക്കുന്ന 5,000 കോടിയുടെ ബാങ്ക് വായ്പയും പ്രധാനമന്ത്രി വിതരണം ചെയ്യും. ലഖ്പതി ഭീദിമാരായ 11 ലക്ഷം പേർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രി കൈമാറും. അവരെ ആദരിക്കും. ഈ കൂട്ടത്തിലാണ് മലയാളി വനിതകളുമുള്ളത്. സുധയ്ക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കും. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള അയൽക്കൂട്ട, സ്വയംസഹായ സംഘ അംഗങ്ങളാണ് ലഖ്പതി ഭീദിമാർ.
2011-ൽ ആണ് സുധ പ്രകൃതി അയൽക്കൂട്ടത്തിൽ അംഗമാകുന്നത്. കാർഷിക മേഖലയിലൂടെ ഉപജീവനം കണ്ടെത്തുന്നതിനായി സംഘ കൃഷിയിലേക്കും തിരിഞ്ഞു. നിലവിൽ 22 ഏക്കറോളം സ്ഥലത്ത് നെല്ല്, വാഴ, ചേന, ചീര, ബീൻസ് തുടങ്ങിയ വിവിധ ഇനം കൃഷികൾ സുധയും സംഘവും ചെയ്യുന്നുണ്ട്. മഹിളാ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും രൂപീകരിച്ചു. ഡ്രോൺ ഉപയോഗിച്ച് കാർഷിക ആവശ്യങ്ങൾ നിറവേറ്റി വരുമാനം കണ്ടെത്തുന്നതിനുള്ള ഡ്രോൺ ദീദി പദ്ധതി പരിശീലനവും നേടിയ സുധ ജെൻഡർ റിസോഴ്‌സ് പഴ്സനും കുഴൂർ ഗ്രാമ പഞ്ചായത്ത് അംഗവുമാണ്.
മുംബൈയിൽ കുടുംബവുമൊത്ത് കഴിയുമ്പോൾ ഭർത്താവിന് കാൻസർ ബാധിച്ചതിനാൽ 2008-ൽ നാട്ടിൽ തിരികെയെത്തുകയായിരുന്നു എൽസി ഔസേഫ്. 2012-ൽ എൽസിയുടെ നേതൃത്വത്തിൽ കാഞ്ചന എന്ന പേരിൽ അയൽക്കൂട്ടം ആരംഭിച്ചു. 2018- അയൽക്കൂട്ടാംഗങ്ങൾ ചേർന്ന് നിറപറ എന്ന പേരിൽ സംഘ കൃഷി സംഘം രൂപീകരിച്ചു. കാർഷിക മേഖലയിലെ കുടുംബശ്രീ റിസോഴ്‌സ് പഴ്സനായ എൽസിയെ കൃഷി സഖി വിഭാഗത്തിലാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്.
Two women from Kerala at a ceremony to honor ‘Lakshadhipati Didi’ across the country
Discussion about this post