ബെർലിൻ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ജർമനി. ഗുണനിലവാര പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
റോയിട്ടേഴ്സ് വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പരിശോധിച്ച സാമ്പിളുകളിൽ എട്ടിൽ ഒന്നിൽ ഗുണനിലവാരവും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന തോതിലുള്ള കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹോങ്കോങ് ചില ഇന്ത്യൻ സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെ വിൽപന നിരോധിച്ചിരുന്നു. തുടർന്ന് ബ്രിട്ടൻ, അമേരിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിൽ 4000-ലധികം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 474 എണ്ണത്തിൽ ഗുണനിലവാരക്കുറവും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയിരുന്നു. ഈ കമ്പനികൾക്കെതിരെ അധികൃതർ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Germany has imposed strict restrictions on spices imported from India
Discussion about this post