തിരുവനന്തപുരം: ഓണക്കാലത്ത് ഒരു ലിറ്റർ പാലിന് ഒൻപത് രൂപ വീതം അധിക വില നൽകാൻ മിൽമ. തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതയുടെതാണ് തീരുമാനം. ഏഴ് രൂപ ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി നൽകും. രണ്ട് രൂപ മേഖലാ യൂണിയനിൽ സംഘത്തിൻറെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യും.
ക്ഷീരസംഘങ്ങൾക്ക് ലഭിക്കുന്ന ഏഴ് രൂപയിൽ അഞ്ച് രൂപ ക്ഷീര കർഷകർക്ക് നൽകണം. രണ്ട് രൂപ സംഘങ്ങളുടെ കൈകാര്യ ചെലവിനായി വിനിയോഗിക്കാം. ജൂലൈയിൽ സംഘങ്ങൾ യൂണിയന് നൽകിയ പാലളവിന് ആനുപാതികമായി ആഗസ്റ്റ് മാസത്തിലെ പാൽ വിലയോടൊപ്പമായിരിക്കും അധിക തുക നൽകുക.
പുതിയ തീരുമാനം നടപ്പാവുന്നതോടെ ഏകദേശം 6.40 കോടി രൂപയുടെ അധിക ചെലവാണ് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മേഖല യൂണിയൻ 2023-24 സാമ്പത്തികവർഷം അധിക പാൽവില നൽകുന്നതിനായി 11.78 കോടി രൂപയും 2024-25 സാമ്പത്തിക വർഷം നാളിതു വരെ 1.37 കോടിയും ചെലവഴിച്ചതായും ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.
Milma to pay additional price of Rs 9 per liter milk to dairy farmers during Onam
Discussion about this post