ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിൽക്കുന്ന പാലിന്റെയോ പാലുൽപ്പന്നങ്ങളുടെയോ പാക്കേജിൽ നിന്ന് എ1, എ2 ലേബലുകൾ നീക്കണമെന്ന് നിർദ്ദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ(എഫ്എസ്എസ്‌ഐ). ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദ്ദേശം.
പാലിലെ പ്രോട്ടീൻ വ്യത്യാസമാണ് A1, A2 എന്ന വ്യത്യാസത്തിന് അടിസ്ഥാനമെന്നിരിക്കെ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉത്പന്നങ്ങളിൽ A2 എന്ന് ലേബൽ ചെയ്ത് വിപണിയിൽ എത്തിക്കുന്നത്. 2011-ൽ അതോറിറ്റി പുറത്തിറക്കിയ ഭക്ഷ്യോൽപ്പന്നങ്ങളുടെ സ്റ്റാർഡേർഡുമായി ബന്ധപ്പെട്ട നിയന്ത്രണ നിർദ്ദേശങ്ങളിൽ A1 എന്നോ A2 എന്നോ ഉള്ള വ്യത്യാസം പാലിന്റെ കാര്യത്തിൽ നിർണയിച്ചിട്ടില്ല.
പാലിൽ കൊഴുപ്പ്, കൊഴിപ്പിതര ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാലിന്റെ ഗുണനിലവാരം നിർണയിച്ചിട്ടുള്ളത്. ഇ-കൊമേഴ്സ് സ്ഥാപനങ്ങളും കമ്പനികളും അവരുടെ വെബ്‌സൈറ്റിൽ നിന്നും അതാത് ഉത്പന്നങ്ങളിൽ നിന്നും ഇത്തരം അവകാശവാദങ്ങൾ ഉടൻ പിൻവലിക്കണം.
The Food Safety and Standards Authority of India (FSSI) has proposed removal of A1 and A2 labels from packages of milk or milk products sold in India.
Discussion about this post