പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കാൻ പദ്ധതി. കർഷകർക്ക് അധിക വരുമാനം ലക്ഷ്യമിട്ട് കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും. വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ എന്നിവ ഉപയോഗിച്ചാണ് കേരള കാർഷിക സർവകലാശാല വൈൻ നിർമിക്കുന്നത്.
ഏഴ് മാസം കൊണ്ടാണ് വൈൻ നിർമിച്ചെടുത്തത്. പഴച്ചാർ പുളിപ്പിക്കുന്നതിനായി ഒരു മാസവും പാകപ്പെടുത്തുന്നതിനായി ആറ് മാസവുമെടുത്തു. സർവകലാശാലയിൽ വിളഞ്ഞതും കർഷകരിൽ നിന്ന് വാങ്ങിയ പഴങ്ങളാണ് വൈൻ നിർമിക്കാനായി ഉപയോഗിച്ചത്.
കേരള കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് ഇതിന് പിന്നിൽ. പഴങ്ങളിൽനിന്ന് വൈൻ ഉത്‌പാദിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് കാർഷിക സർവകലാശാലയ്ക്ക് നേരത്തേ പേറ്റന്റ് ലഭിച്ചിരുന്നു.
‘Nila’, which produces wine from fruits, will soon hit the market
Discussion about this post