ടിഷ്യൂകൾചർ ലാബ് സ്ഥാപിച്ച് മലപ്പുറം ജില്ലയിലെ ചുങ്കത്തറ സർവീസ് സഹകരണബാങ്ക്. കൃഷിക്കാർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ ഹൈടെക് സംരംഭം.
ടിഷ്യൂകൾചർ സാങ്കേതികവിദ്യ നിലമ്പൂരിലെ ഗ്രാമീണ കർഷകർക്കും പ്രയോജനപ്പെടുത്താൻ ഈ സംരംഭം അവസരമൊരുക്കുന്നു. വിവിധ തരം വാഴകളുടെയും അലങ്കാരസസ്യങ്ങളുടെയും തൈ ഉൽപാദനമാണ് പ്രധാനമായും ഇവിടെ നടക്കുന്നതെന്ന് ലാബിന്റെ ചുമതലയുള്ള മാനേജർ ജാഫർ പറഞ്ഞു.
മഞ്ചേരി (കുള്ളൻ), മേട്ടുപ്പാളയം, ആറ്റുനേന്ത്രൻ, ക്വിന്റൽ, തേനി, സ്വർണമുഖി എന്നീ നേന്ത്രൻ ഇനങ്ങൾക്കുപുറമേ ചെങ്കദളി, പൂവൻ, ഞാലിപ്പൂവൻ, റോബസ്റ്റ, ഗ്രാൻഡ്നെയിൻ (ജി–9), പൂജാകദളി എന്നീ ഇനം വാഴകളുടെയും ടിഷ്യൂകൾചർ തൈകൾ ഇവിടെ ഉൽപാദിപ്പിക്കുന്നു. അലങ്കാര സസ്യങ്ങളായ ഓർക്കിഡ്, സ്പാത്തഗ്ലോട്ടിസ്, ആന്തൂറിയം, സിങ്കോണിയം, കറ്റാർവാഴ എന്നിവയുടെ തൈകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. നഴ്സറി, അഗ്രി സൂപ്പർ മാർക്കറ്റ്, അഗ്രിമാർട്ട് എന്നിവയും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9946045292 എന്ന നമ്പറിൽ ബന്ധപ്പെടാം.
Chungathara Service Cooperative Bank with its own tissue culture lab
Discussion about this post