കോട്ടയം: ജലസംഭരണികളിലെ ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്. ഈവർഷം ജലാശയങ്ങളിൽ 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ അഞ്ചുജില്ലകളിലെ തിരഞ്ഞെടുത്ത 12 അണക്കെട്ടുകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പുരോഗമിക്കുന്നത്.
ഒരു കോടി രൂപയുടെതാണ് പദ്ധതി. മാണിയാർ അണക്കെട്ടിൽ 1.10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളും പമ്പാ റിസർവോയറിൽ രണ്ടുലക്ഷം, പൊന്മുടിയിൽ 2.78 ലക്ഷം, മാട്ടുപ്പെട്ടിയിൽ 3.23 ലക്ഷം, ഇരട്ടയാറിൽ രണ്ടുലക്ഷം, ആനയിറങ്ങലിൽ 4.85 ലക്ഷം, മീങ്കരയിൽ 2.59 ലക്ഷം, പോത്തുണ്ടിയിൽ 3.63 ലക്ഷം, കാഞ്ഞിരപ്പുഴയിൽ 5.12 ലക്ഷം പഴശ്ശിയിൽ 6.48 ലക്ഷം, പെരിങ്ങൽക്കുത്തിൽ 1.31 ലക്ഷം, ഷോളയാറിൽ 4.35 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിക്കുന്നത്. 1973 മെട്രിക് ടൺ മത്സ്യോത്പാദനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കട്ട്‌ല, രോഹു, മൃഗാല എന്നീ മത്സ്യങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഒമ്പതുമാസമാണ് വളർച്ചാ കാലാവധി. ഈസമയംകൊണ്ട് ഓരോ മത്സ്യവും ഒരു കിലോയിലധികം തൂക്കംവരും. കുട്ടവഞ്ചി, ട്യൂബുകൾ എന്നിവയിൽ സഞ്ചരിച്ച് വലയുപയോഗിച്ചാണ് മത്സ്യബന്ധനം.
Department of Fisheries to increase inland fish production in reservoirs
Discussion about this post