സംസ്ഥാനത്തെ കാർഷികവികസനവും കർഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് കൂടുതൽ ജനകീയവും സുതാര്യവുമാക്കാൻ വിവിധ സർക്കാർ യോഗങ്ങൾ പൊതുജനങ്ങൾക്ക് ലൈവായി കാണാൻ ഓൺലൈൻ പ്രക്ഷേപണം നടത്തുന്നത് ഉപകരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പദ്ധതിയാണ് വെളിച്ചം എന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വിർച്വൽ എൻഗേജ്മെന്റ് ഫോർ ലിവറേജിങ് ഇന്ററാക്ടീവ് കമ്യൂണിറ്റി ഹോൺഡ് അഗ്രികൾച്ചർ മാനേജ്മെന്റ് എന്നാണ് വെളിച്ചത്തിന്റെ പൂർണരൂപം.
കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുക, തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് അറിവ് ഉറപ്പാക്കുക, സജീവമായ പൊതുജന പങ്കാളിത്തം, പ്രതികരണങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സർക്കാർ സംവിധാനത്തിൽ ജനങ്ങളുടെ വിശ്വാസം വളർത്തുക, പൊതുജന പങ്കാളിത്തം വർധിപ്പിക്കുക, തീരുമാനമെടുക്കുന്ന പ്രക്രിയയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നിവ പദ്ധതിയിലൂടെ സാധ്യമാകും. ആദ്യ ഘട്ടത്തിലെ പ്രക്ഷേപണങ്ങൾ തെരഞ്ഞെടുക്കപ്പെട്ട പൊതുജന താൽപര്യമുള്ള യോഗങ്ങളായിരിക്കും. പ്രക്ഷേപണം ചെയ്യുന്ന യോഗങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ അറിയിക്കുന്നതിനും, ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനും സാമൂഹ്യമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് സാധ്യമാകും. അതിലൂടെ മികച്ച പൊതുജന പങ്കാളിത്തവും സാധ്യമാകും. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന ക്രിയാത്മകമായ നിർദേശങ്ങളും അഭിപ്രായങ്ങളും നയരൂപീകരണം, പദ്ധതി നടപ്പാക്കൽ പ്രക്രിയകളെ മെച്ചപ്പെടുത്താൻ സഹായകരമാകുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
veliacham is an innovative program by the kerala government on the basis that online broadcasting of various government meetings will be useful for public to watch live
Discussion about this post