കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാര്‍ഷിക വിളയാണ് ഔഷധസസ്യം കൂടിയായ കച്ചോലം. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കച്ചോലം ഉപയോഗിക്കുന്നുണ്ട്. കെംഫേരിയ ഗലംഗ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജി ബെറേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ടതാണ്.
ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങളിലാണ് കച്ചോലം നന്നായി വളരുക. തെങ്ങിന്‍തോപ്പില്‍ ഇടവിളയായും കച്ചോലം കൃഷി ചെയ്യാം. ദക്ഷിണേന്ത്യയില്‍ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട നൂറോളം ഔഷധസസ്യങ്ങളില്‍ ഒന്നാണ് കച്ചോലം. അതുകൊണ്ട് തന്നെ കച്ചോലം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയേറെയാണ്. മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന കാര്‍ഷിക വിളയാണ് കച്ചോലം.
ജലദോഷം, തലവേദന, വയറുവേദന,പല്ലുവേദന എന്നിവ ചികിത്സിക്കുന്നതിനായി ഈ കച്ചോലം ഉപയോഗിക്കുന്നു. വിരനശീകരണത്തിനും മലേറിയ, ആസ്തമ, വാതം തുടങ്ങിയവയ്ക്കും ഉത്തമമാണ് ഈ ഔഷധച്ചെടി. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ സുഗന്ധദ്രവ്യമായും കച്ചോലം ഉപയോഗിക്കുന്നുണ്ട്.
Discussion about this post