കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻ്റെ ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ കർഷകരിലേക്ക്. ഏലത്തിൻ്റെ രണ്ട് വൈവിധ്യങ്ങൾ, ജാതി, പെരുംജീരകം, മാങ്ങയിഞ്ചി, അയമദകം എന്നിവയുടെ ഓരോ ഇനങ്ങളുമാണ് പുതുതായി പുറത്തിറങ്ങുന്നത്.
ജാതിയിൽ IISR കേരളശ്രീ, ഏലത്തിൽ IISR കാവേരി, IISR മനുശ്രീ എന്നിവയും പെരുംജീരകത്തിൽ RF-290, അയമോദകത്തിൽ ഗുജറാത്ത് അജ്വെയ്ൻ 3, IISR അമൃത് മാങ്ങയിഞ്ചി എന്നിവയാണ് പുറത്തിറക്കിയത്. ഇവ ഉൾപ്പടെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന 109 ഇനങ്ങളാണ് പുറത്തിറക്കിയത്.
കാർഷിക പങ്കാളിത്തത്തോടെ വികസിപ്പിച്ച ആദ്യത്തെ സുഗന്ധവ്യഞ്ജനയിനമാണ് കേരളശ്രീ. കായ്ക്ക് ദൃഢത കൂടുതലാണ്. ഉയർന്ന വിളവ് നൽകുന്ന ഇനമാണ് ആർഎഫ്-290 പെരുംജീരകം.
Indian Spice Research Center Six new varieties of spices to farmers.
Discussion about this post