തിരുവനന്തപുരം: കേരളത്തിൻ്റെ പശ്ചിമഘട്ടങ്ങളുടെ സംരക്ഷണത്തിൻ്റെ ഭാഗമായി കൃഷി വ്യാപിക്കാനൊരുങ്ങി കൃഷി വകുപ്പ്. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി കൃഷിമന്ത്രി പി. പ്രസാദിൻ്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചൊവ്വാഴ്ച ചേരും.
അന്താരാഷ്ട്ര തലത്തിലെ പ്രമുഖരുടെയും വിദഗ്ധരുടെയും അഭിപ്രായം തേടുകയാണ് ആദ്യഘട്ടം. പിന്നാലെ കേരളത്തിനകത്തും പുറത്തുമുള്ളവ വിദഗ്ധരോടും പ്രാദേശിക ജനതയോടും ചർച്ച ചെയ്യും. ശാസ്ത്രീയ അറിവ് കൂടി ക്രോഡീകരിച്ച് നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചില്ലെങ്കിൽ നാം ഓരോരുത്തരും വലിയ വില കൊടുക്കേണ്ടി വരുമെന്നും അതിനാൽ തന്നെ സംരക്ഷണത്തിനായി സമഗ്ര പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും പി. പ്രസാദ് പറഞ്ഞു. കാർഷിക ഉപജീവനമാർഗങ്ങൾക്ക് കൂടി കരുത്ത് പകരുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Govt to expand agriculture to protect western ghats of kerala
Discussion about this post