തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രേയ്ലർ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. നിലവിൽ 100 രൂപയാണ് കിലോയ്ക്ക് വില. പ്രാദേശിക ഉത്പാദനം കൂടിയതും കോഴിയുടെ വരവ് കൂടിയതുമാണ് വില കുറയാൻ കാരണം.
വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് സൂചന. വില ഇടിഞ്ഞതോടെ കോഴി ഫാം നടത്തിപ്പുകാരം പ്രതികൂലമായി ബാധിച്ചു. 65 രൂപയ്ക്കാണ് ഫാമുകളിൽ നിന്ന് ഏജൻ്റുമാർ കോഴികളെ വാങ്ങുന്നത്.

വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റയിനത്തിൽ നഷ്ടം വരുത്തും. കോഴികളുടെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയായതിനാൽ ഓണത്തോടനുബന്ധിച്ച് മാത്രമാകും ഇനിയൊരു വില വർധനയുണ്ടാകൂവെന്നാണ് വിലയിരുത്തൽ.
Dip in chicken price in Kerala















Discussion about this post