കട്ടപ്പന: ഏത്തയ്ക്ക വില ഉയരുന്നു. കിലോയ്ക്ക് 60 രൂപയ്ക്ക് അടുത്തെത്തി. ഒന്നര മാസത്തിനിടെ 20 രൂപയോളമാണ് വർദ്ധിച്ചത്. ഓണ വിപണി അടുത്തതോടെയാണ് വില കുതിക്കുന്നത്.
ഇടുക്കി, വയനാട് ഉൾെപ്പടെയുള്ള മലയോരമേഖലയിൽ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. വന്യമൃഗശല്യവും കാലാവസ്ഥ വ്യതിയാനവും കാരണം ഏക്കറു കണക്കിന് കൃഷി നശിച്ചത്.
Discussion about this post