തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കേണ്ട അംശദായം വർധിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ ഒരുവർഷത്തേക്ക് 100 രൂപ അടച്ചിരുന്നത് 300 രൂപയായും അനുബന്ധ തൊഴിലാളികളുടേത് 20 രൂപയിൽനിന്ന് 50 രൂപയായും ഉയർത്തി.
ഏപ്രിൽമുതൽ മുൻകാല പ്രാബല്യത്തോടെയാണ് തൊഴിലാളിവിഹിതവും വള്ളങ്ങളുടെ വിഹിതവുമെല്ലാം വർധിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെയും ക്ഷേമനിധിവിഹിതത്തിൽ വലിയ വർധനയുണ്ടായി. 24 അടി ഫൈബർ വള്ളക്കാർ വർഷത്തിൽ 240 രൂപ അടച്ചിരുന്നത് 600 രൂപയാക്കി. ഇടത്തരം ചെറുവള്ളങ്ങളുടേത് 430 രൂപയിൽനിന്ന് 1080 രൂപയായും ഇൻബോർഡ് വള്ളക്കാരുടെ വിഹിതം 8000 രൂപയിൽനിന്ന് 13,500 രൂപയായും വർധിപ്പിച്ചു.
മക്കളുടെ വിവാഹത്തിനുള്ള സഹായധനം 10,000-ൽ നിന്ന് 25,000 രൂപയാക്കും. മീൻപിടിത്തത്തിനിടെ അപകടമരണമുണ്ടായാലുള്ള സഹായം 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി. മരണാനന്തര ചടങ്ങിനുള്ള തുക 1,500-ൽ നിന്ന് 2,500 ആക്കും. കായികരംഗത്ത് നേട്ടമുണ്ടാക്കുന്ന കുട്ടികൾക്കു സഹായം നൽകുന്ന പദ്ധതിയും പ്രഖ്യാപിക്കും.
The contribution payable to the Fishermen’s Welfare Fund Board has been increased
Discussion about this post