ഉള്ളി കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ. നടപ്പ് സാമ്പത്തിക വർഷം ജൂലൈ വരെ 2.6 ലക്ഷം ടൺ ഉള്ളി കയറ്റുമതി കേന്ദ്രം അറിയിച്ചു. ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി ബി എൽ വർമ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷമിത് 16.07 ലക്ഷം ടൺ ആയിരുന്നു.
മഹാരാഷ്ട്രയിൽ നിന്ന് എൻസിസിഎഫ്, നാഫെഡ് എന്നിവ വഴി സർക്കാർ 4.68 ലക്ഷം ടൺ സംഭരിച്ചു. 2021-22-ൽ 3,326.99 കോടി രൂപയും 2022-23 ൽ 4,525.91 കോടി രൂപയും 2023-24-ൽ 3,513.22 കോടി രൂപ ഉള്ളി കയറ്റുമതിയിലൂടെ ലഭിച്ചത്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് നിരോധനം നീക്കിയത്. ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
India exported 2.6 lakh tone of onions till July of this fiscal year
Discussion about this post