പത്തനംതിട്ട: ഇലചുരുട്ടിപ്പുഴുവിന്റെ ശല്യത്തിൽ വള്ളിക്കോട് നരിക്കുഴി ഏലായിലെ 16 ഏക്കർ സ്ഥലത്തെ നെൽക്കൃഷി നശിച്ചു. നശിച്ചു. ഓണത്തിന് വിളവെടുക്കാനായി കൃഷിയിറക്കിയ 14 കർഷകർക്കാണ് വൻ നഷ്ടം സംഭവിച്ചിരിക്കുന്നത്.
നെല്ലിനു കതിർ വരുന്ന സമയത്ത് പുഴു ശല്യം ഉണ്ടാകാതിരിക്കാൻ കീടനാശിനി അടിക്കാറുണ്ട്. തുടർച്ചയായി പെയ്ത മഴ കാരണം കർഷകർക്ക് ഇത്തവണ കീടനാശിനി തെളിക്കാൻ കഴിഞ്ഞില്ല. ഇതാണ് ഓലചുരുട്ടി പുഴു ആക്രമിക്കാൻ കാരണമായത്.
ഓലചുരുട്ടിപ്പുഴുവെന്നും ഇതിന് വിളിപ്പേരുണ്ട്. ഇലകൾ നീളത്തിൽ ചുരുള്ളുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. മിക്കവാറും ചെടികളുടെ മുകളിലായാണ് രോഗബാധ കാണപ്പെടുന്നത്. ചുരുണ്ട ഇലകൾ തവിട്ടുനിറമായി മാറി വാടി ഉണങ്ങുകയാണ് ചെയ്യുക. ,രോഗബാധ കൂടുന്തോറും തവിട്ടുനിറം ചെടി മുഴുവൻ വ്യാപിച്ച് ഇലപൊഴിയും . കീടനിയന്ത്രണം നടത്തിയില്ലെങഅകിൽ വൻ നാശനഷ്ടങ്ങൾക്ക് വഴിവയ്ക്കും.
16 acres of paddy crop has been destroyed due to leafhopper pest
Discussion about this post