കാർഷിക സേവനങ്ങൾക്ക് ഏകജാലക സംവിധാനം വരുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ കതിർ ആപ്പ് ചിങ്ങം ഒന്നിന് ലഭ്യമായി തുടങ്ങും. വെബ്പോർട്ടലും വെബ്സൈറ്റും രൂപപ്പെടുത്തിയിട്ടുണ്ട്. കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് ‘കതിർ.
ആപ്പ് ഉപയോഗിച്ച് കർഷകർക്ക് നേരിട്ട് കാർഷിക വിദഗ്ധരുമായി ആശയ വിനിമയം നടത്താനും സംശയങ്ങൾ ചോദിച്ചറിയാനും സാധിക്കും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഉൽപാദനോപാധികളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ ഈ ആപ് മുഖേന സാധിക്കുമെന്നാണ് വിലയിരുത്തൽ.

പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. മൊബൈലിൽ ആപ് ഡൗൺലോഡ് ചെയ്യുന്നതിനായി ക്യൂആർ കോഡും വികസിപ്പിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് ആപ്പ് പ്രവർത്തിക്കുക. ആദ്യ ഘട്ടത്തിൽ കാലാവസ്ഥ വിവരങ്ങൾ, മണ്ണ് പരിശോധ സംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷിക പദ്ധതി വിവരങ്ങൾ തുടങ്ങിയവയാണ് ലഭ്യമാക്കുക. രണ്ടാം ഘട്ടത്തിൽ കൃഷിക്കാവശ്യമായ വിത്തുകൾ, വളം തുടങ്ങിയ ഉല്പാദനോപാധികളുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, പൂർണതോതിൽ സേവനങ്ങൾ കർഷകരിലേക്ക് എത്തിക്കൽ തുടങ്ങിയവയാണ് ലഭ്യമാക്കും. മൂനാം ഘട്ടത്തിൽ വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിന് നഷ്ടപരിഹാരം, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും.
കാലാവസ്ഥ മുന്നറിയിപ്പുകൾ, കീടങ്ങളും രോഗങ്ങളും സംബന്ധിച്ച് മുന്നറിയിപ്പുകൾ, വിവിധ കാർഷിക പദ്ധതികളും സബ്സിഡി യോഗ്യതകളെയും കുറിച്ചും ആപ്പ് വഴി അറിയാൻ സാധിക്കും. പ്ലാന്റ് ഡോക്ടറുടെ സേവനവും വിപണി വിലവിവരമൊക്കെ ഇതിലൂടെ അറിയാനാകും.
Single window system for agricultural services is coming















Discussion about this post