തിരുവനന്തപുരം: തദ്ദേശവകുപ്പുമായി കൈകോർത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു. പാലുൽപാദനത്തിൽ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാനാണ് പുതിയ നീക്കം. അത്യുൽപാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക.
ഫോക്കസ് ബ്ലോക്കുകളുടെ പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. മികവ് പുലർത്തുന്ന 50 ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. കേരളത്തിന് ആവശ്യമുള്ള പാലിന്‍റെ അളവിനെക്കാൾ 7.71 ലക്ഷം മെട്രിക് ടൺ കുറവ് പാലാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. വേനൽക്കാലമാകുമ്പോൾ അളവിൽ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്. അതു മറികടക്കാനാണ് ക്ഷീരവികസന വകുപ്പിന്‍റെ ഹ്രസ്വകാലപദ്ധതിയിൽ ഉരുക്കളെ വാങ്ങുന്ന പ്രോജക്ട് നടപ്പാക്കുന്നത്.
വകുപ്പിന്‍റെ 2024- 25 വാർഷിക പദ്ധതിയിൽനിന്നാണ് തുക കണ്ടെത്തുന്നത്. ഗുണമേന്മയുള്ള 10,000 പശുക്കളെ എത്തിക്കുന്നതിന് പുറമെ ജഴ്സി, എച്ച്.എഫ് ഇനങ്ങളിൽപ്പെട്ട 100 കന്നുകുട്ടികളെ വീതം ഫാമുകളിൽ വളർത്തി ഒരുവർഷം പ്രായമാകുമ്പോൾ കർഷകർക്ക് നൽകുന്നതും പദ്ധതിയിലുണ്ട്.
Dairy Development Department buys 10,000 milch cows.The new move is to achieve the goal of self-sufficiency in milk production
Discussion about this post