തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളെ കോർത്തിണക്കി കാർഷിക വിവര ശൃംഖലയൊരുങ്ങുന്നു. കൃഷി ഡയറക്ടറേറ്റ് മുൻകയ്യെടുത്ത് തയ്യാറാക്കുന്ന സംവിധാനത്തിൽ കേരളത്തിലെ 216 വിപണികളിലെ വിവരങ്ങൾ നേരിട്ട് ലഭ്യമാകും.കൃഷി ഡയറക്ടറേറ്റിലെ വിലനിയന്ത്രണ സെല്ലിലെ വിവരങ്ങൾക്ക് പുറമേ ആനയറ, നെടുമങ്ങാട്, മരട്, മൂവാറ്റുപുഴ, വെങ്ങേരി, സുൽത്താൻ ബത്തേരി എന്നീ ആറ് മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇതിൻ്റെ ഭാഗമാകും.
വിലനിലവാരത്തെ സ്വാധീനിക്കുന്ന 92 പച്ചക്കറി വിപണികളാണുള്ളത്. ഇവിടെ നിന്നുള്ള വിവരങ്ങൾക്ക് പുറമേ വിഎഫിപിസികെയുടെ 117 മുൻനിര വ്യാപാര കേന്ദ്രങ്ങളിലെ വിവരങ്ങളും ഉൾപ്പെടുത്തിയാണ് നെറ്റ് വർക്ക് സംവിധാനം തയ്യാറാക്കുക. 300 ഇനം കാർഷികോത്പന്നങ്ങളുടെ വിലവിവരങ്ങൾ തരംതിരിച്ച് ലഭ്യമാകും. മാസംതോറും കുറഞ്ഞത് 21 ദിവസത്തെ വിലവിവരം വിശകലനത്തിനായി ശേഖരിക്കും.നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൻ്റെ അഗ്രിമാർക്കറ്റ് നെറ്റ് വഴി വിവരങ്ങൾ കർഷകർക്കും ഗുണഭോക്താക്കൾക്കും ലഭ്യമാകും. വിപണിയിടപെടൽ ആവശ്യമുള്ള ഇടങ്ങളിൽ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കും.
An agricultural information network is being established by coordinating vegetable trading centres.The information of 216 markets in Kerala will be directly available in the system prepared by Directorate of Agriculture.
Discussion about this post