വയനാട്ടിലെ ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പ്. ജീവൻ നഷ്ടമായ വളർത്തുമൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവയുടെയും കണക്കുകൾ ഉൾപ്പടെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
26 പശുക്കളും 7 കിടാവുകളും 310 കോഴികളെയും ഉരുളെടുത്തു. 7 കാലിത്തൊഴുത്തുകളാണ് നശിച്ചത്. ഒഴുക്കിൽപ്പെട്ടും മണ്ണിനടിയിൽപ്പെട്ടും 107 പശുക്കളെ കാണാതായിട്ടുണ്ട്. പുഞ്ചിരിമട്ടത്തെ വനറാണി ഡയറിഫാം മൃഗസംരക്ഷണ വകുപ്പിൻ്റെ അടിയന്തര രക്ഷാ പ്രവർത്തന സംഘം സന്ദർശിക്കുകയും തീറ്റയും വൈദ്യസഹായവും നൽകുകയും ചെയ്തിരുന്നു.

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പുനരധിവസിപ്പിക്കുന്നതിനായി ബ്രഹ്മഗിരി ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.
The Animal Husbandry Department said that there was a loss of 2.5 crore loss in animal sector in the landslide in Wayanad















Discussion about this post