സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീങ്ങിയതോടെ മത്സ്യവിലയിൽ വൻ ഇടിവ്. കഴിഞ്ഞ മാസം 300 രൂപ വരെയെത്തിയ മത്തി വില 150 രൂപയിലേക്ക് താഴ്ന്നു. മത്തിക്ക് പുറമേ അയല, അയ്ക്കൂറ, കോര, ചെമ്മീൻ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്.
ട്രോളിംഗ് നിരോധനം നീങ്ങിയതോടെ പുതിപ്ലക്കോരയും ചെമ്പൻ കോരയും പോലുള്ള മത്സ്യങ്ങളാണ് ലഭിക്കുന്നത്. അതേസമയം കേരള തീരത്ത് ചാളയുടെ സാന്നിധ്യമുണ്ടെന്നും ചാകര പ്രതീക്ഷിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
കടലാമ സംരക്ഷണത്തിൻ്റെ പേരിൽ കടൽ ചെമ്മീൻ കയറ്റുമതിക്ക് യുഎസ് വിലക്കേർപ്പെടുത്തിയതോടെ ചെമ്മീൻ കർഷകർ പ്രതിസന്ധിയിലാണ്. ചെമ്മീൻ ഇനത്തിൽപെട്ട കരിക്കൊടിയാണ് മിക്ക ബോട്ടുകൾക്കും കഴിഞ്ഞ ദിവസം ലഭിച്ചതെങ്കിലും വിലക്ക് ഉള്ളതിനാൽ പ്രിയം കുറയുകയാണ്.
The price of Sardines has gone from rupees 300 to 150. With the lifting of the ban on trawling in the state, there has been a huge fall in fish prices.
Discussion about this post