കേന്ദ്ര ബജറ്റിൽ കൃഷിക്കായി അനുവദിച്ചിരിക്കുന്ന തുകയുടെ 73 ശതമാനവും ക്ഷേമപദ്ധതികൾക്കും സബ്സിഡികൾക്കുമാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിൻ്റെ ( ICRIER ) റിപ്പോർട്ട്. കാർഷിക മേഖലയ്ക്ക് 6.2 ട്രില്യൺ രൂപയാണ് കേന്ദ്ര ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.
മൊത്തം ബജറ്റ് തുകയുടെ 13 ശതമാനം വരുമിത്. കാർഷിക ബജറ്റിൻ്റെ 30 ശതമാനവും ഭക്ഷ്യ സബ്‌സിഡി വിഹിതമാണ്. 2,05,250 കോടി രൂപയാണ് ഈ ഗണത്തിൽ അനുവദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കാർഷിക ബഡ്ജറ്റിൻ്റെ 24 ശതമാനവും വളം സബ്‌സിഡിക്കായി നീക്കി വച്ചിട്ടുണ്ട്. 1,64,000 കോടി രൂപയാണിത്.
കാർഷിക കുടുംബങ്ങളുടെ കുറഞ്ഞ വരുമാനം കാർഷികേതര ഉൽപ്പാദന മേഖലയിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നുവെന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു ഗ്രാമീണ കുടുംബത്തിൻ്റെ ശരാശരി വരുമാനം പ്രതിമാസം 20,000 രൂപയിൽ താഴെയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമീണ വരുമാനം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരമ്പരാഗത ക്ഷേമ പദ്ധതികളേക്കാൾ കാർഷിക ഗവേഷണത്തിനും വികസനത്തിനും (ആർ ആൻഡ് ഡി), ജലസേചനം, നൈപുണ്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ICRIER report says that Around 73 per cent of India’s agriculture budget is allocated for subsidies and welfare schemes
Discussion about this post