അഞ്ചിലധികം മൃഗങ്ങളുള്ള ഫാം നടത്തുന്നതിന് ലൈസൻസ് ആവശ്യമാണെന്ന ലൈഫ് സ്റ്റോക്ക് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. 10 കന്നുകാലികൾ അധികമുള്ള ഫാമിനാണ് ഇനി ലൈസൻസ് നിർബന്ധം. 10 കന്നുകാലികളെ വരെ തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് ഇല്ലാതെ വളർത്താനാകും എന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതോടൊപ്പം ലൈഫ്സ്റ്റോക്ക് മാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള നിബന്ധനകളും മാറ്റം വരുത്തിയിട്ടുണ്ട്. കർഷകരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഇതിന് പരിഹാരം കണ്ടെത്തിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ അഞ്ചിൽ കൂടുതൽ പന്നികൾ ഉള്ള ഫാമിന് ലൈസൻസ് വേണമെന്ന നിബന്ധനയിൽ മാറ്റം വരുത്തിയിട്ടില്ല. ഇതുകൂടാതെ ഫാം സ്ഥാപിക്കുന്നതിനും നടത്തുന്നതിനും കർഷകർക്ക് ഒരു അപേക്ഷ സമർപ്പിച്ചാൽ മതിയാവും.
28.7.2024 തീയതിയിലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഫാം ലൈസൻസിംഗ് ചട്ടം 2012 ൽ വരുത്തിയ മാറ്റങ്ങൾ
===============
മുതിർന്ന മൃഗം
1. പശു, എരുമ- ആറുമാസത്തിനു മുകളിൽ എന്നത് 18 മാസത്തിനു മുകളിൽ എന്നാക്കി
2. ആട്- ഒരു വയസ്സിനു മുകളിൽ
3. പന്നി – ആറ് മാസത്തിനു മുകളിൽ
4. മുയൽ -ആറ് മാസത്തിനു മുകളിൽ
5. മുട്ടക്കോഴി,/ താറാവ്-ആറ് മാസത്തിനു മുകളിൽ
6. ഇറച്ചിക്കോഴി/ ഇറച്ചി താറാവ്-22 ദിവസത്തിനു മുകളിൽ
7. കാട- 5 ആഴ്ചയ്ക്ക് മുകളിൽ
8. ടർക്കി -ആറ് മാസത്തിനു മുകളിൽ
9. യമു – ഒന്നര വയസ്സിനു മുകളിൽ
10. ഒട്ടകപ്പക്ഷി – 2 വയസ്സിനു മുകളിൽ
———————-
ലൈസൻസ് ആവശ്യമില്ലാതെ വളർത്താവുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്
==============
1. കന്നുകാലി ഫാം- 10 എണ്ണം വരെ
2. ആട് ഫാം-50 എണ്ണം
3. മുയൽ ഫാം – 50 എണ്ണം
4. പൗൾട്രി- 500 എണ്ണം
5. കാട – 1000 എണ്ണം
6. ടർക്കി- 50 എണ്ണം
7. യമു – 15 എണ്ണം
8. ഒട്ടകപ്പക്ഷി – 2 എണ്ണം
———————-
ഒരു സെന്റിൽ വളർത്താവുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്
==============
1. കന്നുകാലി ഫാം- 3 എണ്ണം
2. ആട് ഫാം-10 എണ്ണം
3. പന്നി- 2എണ്ണം
4. പന്നി ഫാം – 2എണ്ണം
5. മുയൽ – 20 എണ്ണം
6. പൗൾട്രി- 250 എണ്ണം
7. കാട – 1000എണ്ണം
8. ടർക്കി- 20 എണ്ണം
9. യമു – 2 എണ്ണം
10. ഒട്ടകപ്പക്ഷി – 1 എണ്ണത്തിന് (2.5 സെന്റ് വേണം)
ലൈവ് സ്റ്റോക്ക് ഫാമിനോട് അനുബന്ധിച്ച് ബയോഗ്യാസ് പ്ലാന്റ് എന്നതോ പകരം തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിംഗ് ട്രൈക്കോഡർമ കമ്പോസ്റ്റിംഗ് , ഇ. എം സൊല്യൂഷൻ കമ്പോസ്റ്റിംഗ്, ചാണകം ഉണക്കി വിൽക്കുന്ന രീതിഇവയിൽ ഏതെങ്കിലും ഒന്ന് മതിയാകും.
The government has amended the Livestock Rules to require a license to run a farm with more than five animals. A license is now mandatory for farms with more than 10 cattle
Discussion about this post