ഹൈറേഞ്ചിലെ കർഷകർ വീണ്ടും ദുരിതത്തിൽ. വാഴത്തോട്ടങ്ങളെ നശിപ്പിക്കുന്ന ഇലതീനി പുഴുക്കളാണ് പുതിയ വെല്ലുവിളി. നേരത്തെ ആഫ്രിക്കൻ ഒച്ചും കർഷകരെ പൊറുതിമുട്ടിച്ചിരുന്നു.വാഴകൾ കൂട്ടത്തോടെ നശിപ്പിക്കുകയാണ് ഇലതീനി പുഴുക്കൾ. ഏതാനും പുഴുക്കൾ ചേർന്നാൽ ഒരു വാഴയില മണിക്കൂറിനുള്ളിൽ തിന്നും ചുരുട്ടിയും നശിപ്പിക്കും. ഇലകൾ നശിപ്പിക്കുന്നത് കാരണം വാഴക്കുലയുടെ വലുപ്പം കുറയുകയാണ്.
പുഴുക്കൾ ഇലകൾക്കുള്ളിൽ കഴിയുന്നതിനാൽ കീടാനാശിനി പ്രയോഗവും ഗുണം ചെയ്യുന്നില്ലെന്ന് കർഷകർ പറയുന്നു. ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ, പൂവൻ, റോബസ്റ്റ തുടങ്ങിയ ഇനങ്ങളെയാണ് പുഴുക്കൾ അധികവും ബാധിക്കുന്നത്.
ഓണം സീസൺ അടുത്തതോടെ വാഴക്കുലകൾക്ക് ആവശ്യമേറുകയാണ്. ഇതോടെ കുലയ്ക്ക് വിലയുമേറും. വാഴയിലയ്ക്കും വൻ വിപണി സാധ്യതയാണുള്ളത്. ഇതൊല്ലം ഇലതീനി പുഴു കാരണം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
Farmers in High Range facing a new challenge is leaf eating woms that destroy banana plantations
Discussion about this post