വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് എട്ട് കിലോമീറ്റർ ദൂരത്തിലാണ്. 86,000 ചതുരശ്രമീറ്റർ സ്ഥലത്താണ് ഉരുൾപൊട്ടൽ ബാധിച്ചത്. ഏകദേശം 8.5 ഹെക്ടർ അഥവാ 21.25 ഏക്കർ സ്ഥലമാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്ററിൻ്റെ ഉപഗ്രഹചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൃഷി വകുപ്പിൻ്റെയും ക്ഷീരവകുപ്പിൻ്റെയും പ്രാഥമികാന്വേഷണ റിപ്പോർട്ട് പ്രകാരം 1,546 ഏക്കറിലായി 1,285 കർഷകരുടെ കൃഷിയാണ് നശിച്ചത്. 21.11 കോടി രൂപയാണ് ഈയിനത്തിൽ നഷ്ടം. 3,700 ഏക്കർ കൃഷിയിടമാണ് ഒലിച്ചുപോയത്. 850 കർഷകരുടെ വസ്തുവകകൾ നശിച്ചു. ചൂരൽമലയിലെ 40 ക്ഷീരകർഷകരിൽ 14 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.
ലഘുമേഘവിസ്ഫോടനത്തിൻ്റെ ഗണത്തിൽ പെടുത്താവുന്ന തരത്തിൽ മഴ പെയ്യുന്ന പ്രദേശമായി വടക്കൻ കേരളം മാറിയെന്നാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്. പശ്ചിമഘട്ടപ്രദേശത്ത് കൊങ്കൺ മേഖലയിലായിരുന്നു മുൻപ് ഏറ്റവും തീവ്രതയിൽ മഴ പെയ്തിരുന്നത്. കേരളത്തിലെ മഴ പെയ്ത്തിൻ്റെ പ്രകൃതത്തിൽ തന്നെ മാറ്റം വന്നിരിക്കുകയാണ്. കാലവർഷക്കാലത്ത് ആകെ ലഭിക്കേണ്ട മഴയാണ് മണിക്കൂറുകൾക്കുള്ളിൽ ലഭിക്കുന്നത്.
21.25 acres of land lost in Wayanad landslides and the lose is 21.11 crores. According to the preliminary investigation report of the Agriculture Department and the Dairy Department, the crops of 1,285 farmers were destroyed in 1,546 acres.
Discussion about this post