ആലപ്പുഴ: സംസ്ഥാന മണ്ണ് പരിവേക്ഷണ, സംരക്ഷണ വകുപ്പിന് കീഴിലുള്ള ആലപ്പുഴ മേഖല ലാബിന് ദേശീയ അംഗീകാരം. എൻഎബിഎൽ അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യ സർക്കാർ ലാബാണിത്. സർക്കാർ ലാബുകൾക്കുള്ള എൻഎബിഎൽ അംഗീകാര നടപടിക്രമം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. മണ്ണിൻ്റെ പിഎച്ച് മൂല്യം, വൈദ്യുതി ചാലകത, ജൈവ കാർബൺ അളവ്, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ ഉൾപ്പടെ 11 മൂലകങ്ങളുടെ അളവ് എന്നിവ പരിശോധിക്കാൻ സാധിക്കും.
ദേശീയ പുരസ്കാരം ലഭിച്ചതോടെ കൂടുതൽ സൌകര്യങ്ങൾ ഏർപ്പെടുത്തി കർഷകർക്ക് മികച്ച സേവനം നൽകാനാകും. അടുത്ത ഘട്ടമായി എൻഎബിഎൽ അക്രെഡിറ്റേഷൻ നേടാനാണ് ശ്രമം. നിശ്ചിത ഗുണനിലവാരമുള്ളതും കാലിബ്രേഷൻ നടത്തി കൃത്യത ഉറപ്പുവരുത്തിയുമാണ് ഉപകരണങ്ങൾ ലാബിന് നൽകുന്നത്.
National award for soil research and conservation department lab
Discussion about this post